Wednesday, 11 November 2026 About Us · Contact Us

കമന്റ് ബോക്‌സ് തുറന്ന് പുതിയ പിക് ഇട്ട് കാവ്യ മാധാവന്‍; പൊങ്കാലക്കാർ കുറഞ്ഞു; “കോഴികൾ” കൂടി

ഇനി കാവ്യാ മാധാവന് ഇന്‍സ്റ്റഗ്രാമില്‍ ധൈര്യമായി പോസ്റ്റിടാം. കമന്റ് ബോക്‌സ് ഓപ്പണാക്കി തന്നെ പോസ്റ്റിടാം. ഏതാനും മണിക്കൂര്‍ മുമ്പ് കാവ്യയിട്ട തന്റെ ഫോട്ടോക്ക് പൊങ്കാലയില്ലാത്ത കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ദിലീപുമായി ചേര്‍ന്നുള്ള പിക് കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു കാവ്യ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ ഫാഷന്‍ കമ്പനിയായ ലക്ഷ്യയെ കൊളാബ് ചെയ്ത് കാവ്യയിട്ട പുതിയ പോസ്റ്റിന് പോസിറ്റീവ് കമന്റുകളാണ് വന്നത്. ഇതിലും കൂടുതല്‍ സ്ലിം ആകേണ്ട കാവ്യ ചേച്ചിയെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുമ്പോള്‍ നിങ്ങള്‍ ധൈര്യമായി സ്ലിം ആയിക്കോയെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. അതേസമയം, കമന്റ് ബോക്‌സില്‍ ട്രോളര്‍മാര്‍ വന്നില്ലെങ്കിലും ആവശ്യത്തിന് കോഴികള്‍ വന്നിട്ടുണ്ട്. സുന്ദരികുട്ടി, കാവ്യ കുട്ടിയെന്നൊക്കെ പറഞ്ഞ് കോഴിത്തരങ്ങള്‍ വിളമ്പുന്നുണ്ട് മറ്റൊരു കൂട്ടം ആരാധകര്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോഗരിതം പുസ്തകത്തില്‍ കാവ്യയുടെ ചിത്രം വെച്ച് പോപ്പുലറായ കാര്യം പറയുന്ന മറ്റൊരു ആരാധകനുമുണ്ട്. ദിലീപ്, മഞ്ജു വാര്യര്‍, ഭാവന എന്നിവരെ ചേര്‍ത്ത് കാവ്യയുടെ പിക്കിന് താഴെ വ്യാപകമായി മോശം കമന്റുകളും ട്രോളുകളും വരാറുണ്ടായിരുന്നു. മഞ്ജുവിനെ ചതിച്ചവള്‍, ഭാവനയുടെ ശാപം കിട്ടിയവള്‍ എന്നിങ്ങനെയാണ് കാവ്യയെ ട്രോളാനും പൊങ്കാലയിടാനും ഒരുകൂട്ടം ആരാധകര്‍ ഉപയോഗിക്കാറുള്ള പദങ്ങള്‍.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങളുടെ പരസ്യം; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങളുടെ പരസ്യം; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

04 Jul 2026

തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞടുത്ത് നടി ഊര്‍മിളയുടെ വാഹനം; ഒരാള്‍ക്ക് ദാരുണാന്ത്യം; എയര്‍ ബാഗുള്ളതിനാല്‍ നടി രക്ഷപ്പെട്ടു

28 Dec 2024

പത്താം ക്ലാസിലെ മോഹന്‍ലാലിന്റെ മാര്‍ക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

25 Dec 2024

മോഹന്‍ലാല്‍ ആറ് മാസം കൂടുമ്പോള്‍ മുടങ്ങാതെ കാണുന്ന സിനിമ ഏതാണെന്ന് അറിയുമോ

19 Dec 2024

തെറി കേള്‍ക്കാന്‍ ഇനിയില്ല; ബാക്കി തെറി രാഹുല്‍ ഈശ്വര്‍ കേള്‍ക്കട്ടെ; ദിലീപിനെ അനുകൂലിക്കാന്‍ ഇനി ശാന്തിവിള ചാനലിലേക്കില്ല

18 Dec 2024

ഇത് ബേസിലിന്റെ ടൈം; സൂക്ഷ്മ ദര്‍ശിനി കൂടുതല്‍ തിയേറ്ററുകളിലേക്ക്

06 Dec 2024