Wednesday, 11 November 2026 About Us · Contact Us

ഇത് ബേസിലിന്റെ ടൈം; സൂക്ഷ്മ ദര്‍ശിനി കൂടുതല്‍ തിയേറ്ററുകളിലേക്ക്

സംവിധായകനായും നായകനായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബേസില്‍ മറ്റൊരു മെഗാ കുടംബ ഹിറ്റിന് കൂടി തുടക്കമിട്ടു. ബേസില്‍ – നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ചെത്തിയ ‘സൂക്ഷ്മദര്‍ശിനി’ കൂടുതല്‍ തിയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് പോകുകയാണ്. കുടംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം മൂന്നാ വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അധികമായി 16 തിയേറ്ററുകളില്‍ കൂടി പ്രദര്‍ശനം നടക്കുകയാണ്. ഇതോടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം 176ല്‍ നിന്ന് 192 ആയി കുതിച്ചു. ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-നാണ് തിയേറ്ററുകളിലെത്തിയത്. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂര്‍ണ്ണ പിന്തുണയോടെ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ് ചിത്രം. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

06 Jul 2026
​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

02 Jul 2026

മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്

09 Jan 2025

പത്താം ക്ലാസിലെ മോഹന്‍ലാലിന്റെ മാര്‍ക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

25 Dec 2024

മലയാളം ഷോര്‍ട്ട് ഫിലിം കണ്ട് എന്റെ കണ്ണുതള്ളി; അദ്ദേഹത്തിന്റെ ആ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

25 Dec 2024

മോഹന്‍ലാല്‍ ആറ് മാസം കൂടുമ്പോള്‍ മുടങ്ങാതെ കാണുന്ന സിനിമ ഏതാണെന്ന് അറിയുമോ

19 Dec 2024