യുഎയില്‍ നിന്നുള്ള മരുന്നും ഭക്ഷ്യവസ്തുക്കളും കയറ്റിയ നാല് കണ്‍വോയികള്‍ ഗാസയിലെത്തി
അബുദാബി: ഈജിപ്തിലെ റഫ അതിര്‍ത്തി കടന്ന് യുഎഇ അയച്ച ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും ഗാസയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. മനുഷ്യത്വപരമായ സഹായമായി ഗാസയിലെ രോഗികള്‍ക്കായി യുഎഇ അയച്ച വസ്തുക്കളാണ് നാലു കണ്വോയികളിലായി ഗാസയില്‍ എത്തിയിരിക്കുന്നത്. ഓപറേഷന് ഷിവല്‍റസ് നൈറ്റ് 3ന്റെ ഭാഗമായുള്ളവയാണ് ഇവയെന്ന് യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാം വ്യക്തമാക്കി. മൊത്തം കണ്വോയ്യായി 47 ലോറികളാണ് ഗാസയിലേക്ക് പുറപ്പെട്ടത്. 605 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നും കുട്ടികള്‍ക്കുള്ള ന്യൂട്രീഷ്യന്‍ സപ്ലിമെന്റ്സും വസ്ത്രങ്ങളും ഷെല്‍ട്ടര്‍ മെറ്റീരിയല്‍സും ഉള്‍പ്പെടെയുള്ള മനുഷ്യന് അത്യാവശ്യമായ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇസ്രായേലില്‍നിന്നുള്ള കടുത്ത താക്കീതുകള്ക്കിടയിലാണ് വസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കാന്‍ സാധിച്ചിരിക്കുന്നത്. പ്രത്യേകിച്ചും വടക്കന്‍ ഗാസയിലേക്കുള്ള വസ്തുക്കളുടെ കടത്ത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നൂവെന്നും ലോറിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വാം റിപ്പോര്‍ട്ട് ചെയ്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശ്വാസം മുട്ടലിന് താലൂക്ക് ആശുപത്രയില്‍ നിന്ന് വാങ്ങിയ ഗുളികക്കുള്ളില്‍ മുള്ളാണി; ഈ കൊച്ചു കേരളത്തില്‍ ഇതെന്തൊക്കയാണ് നടക്കുന്നത്

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം
