ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് തുടക്കമായി
ദുബൈ: ഫ്യൂച്വറിസ്റ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ തുടക്കമായി. ഇന്നും നാളെയുമായാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍(ഡിഎഫ്എഫ്)ന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഡിഎഫ്എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നാമത് എഡിഷന് തുടക്കമായിരിക്കുന്നത്. ലോക പ്രശസ്തരായ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രശസ്തരായ 150 പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 100 രാജ്യങ്ങളില്‍നിന്നായി ഈ മേഖലയിലെ 2,500 വിദഗ്ധരും പരിപാടിയുടെ ഭാഗമാവും. നൂറോളം രാജ്യാന്തര സംഘടനകളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേര്‍ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ല്‍ പങ്കാളികളാവുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

റമദാന് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ആദ്യദിനത്തില്‍ വ്രത സമയം 13 മണിക്കൂര്‍ വരെ

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത
