Wednesday, 11 November 2026 About Us · Contact Us

ഈദ് അല്‍ ഇത്തിഹാദ്: അബുദാബി ഖലീഫ സ്‌ക്വയര്‍ മൂന്നു ദിവസത്തേക്ക് അടച്ചു

അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അബുദാബി ഖലീഫ സ്‌ക്വയര്‍ പാര്‍ക്ക് മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രമുഖ ഉദ്യാനമായ ഖലീഫ സ്‌ക്വയര്‍ ഇന്നു മുതല്‍ 30ാം തിയതിവരെയാണ് അടച്ചിടുക. 53ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളാണ് നഗരത്തില്‍ നടക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് നടപടി. ഇത്തവണത്തെ ദേശീയാഘോഷത്തിന്റെ മുഖ്യകേന്ദ്രം അബുദാബിയുടെ ഭാഗമായ അല്‍ ഐന്‍ ആണ്. യുഎഇയുടെ ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം ഇവിടേക്ക് ആഘോഷങ്ങള്‍ക്കായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ