Wednesday, 11 November 2026 About Us · Contact Us

കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമാ-സീരിയൽ താരം ശോഭിത ശിവണ്ണ ആത്മഹത്യ ചെയ്തു. ഗച്ചിബൗളി ശ്രീറാം നഗർ കോളനിയിലെ സിബ്ലോക്കിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്. ശോഭിതയുടെ മരണവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഗച്ചിബൗളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. കന്നഡ സിനിമകളിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിച്ചേർന്ന നടി തെലുങ്ക് സിനിമകളിലും സജീവ സാന്നിധ്യമാണ്. ‘എറിയോണ്ട്ല തൂ’, ‘എടിഎം’, ‘ഒന്ന് കഥേ ഹേല’, ‘ജാക്ക്പോട്ട്’, ‘അപ്പാർട്ട്മെൻ്റ് ടു മർഡർ’, ‘വന്ദന’ എന്നീ സിനിമകളിൽ നടി അഭിനയിച്ചു. കൂടാതെ, ‘ബ്രഹ്മഗന്തു’, ‘നിനിദാലെ’ എന്നീ ടിവി സീരിയലുകളിലും വേഷമിട്ടു. ഇപ്പോൾ തെലുങ്ക് സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച വരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം. ഭർത്താവ് സുധീറിനൊപ്പം ശ്രീരാംനഗർ കോളനിയിലാണ് നടിയുടെ താമസം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരത്തിന്റെ ആത്മഹത്യാ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബാംഗ്ലൂരിലേക്ക് മാറ്റും. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കളിക്കുന്നതിനിടെ അപകടം; പില്ലർ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ അപകടം; പില്ലർ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

07 Nov 2026

റീൽസെടുക്കാൻ അമിതവേഗതയിൽ കാറോടിച്ച 16കാരൻ പിടിയിൽ; അമ്മയ്ക്കെതിരേ കേസെടുത്തു

28 Oct 2026
നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു; പോലീസ് മനോഭാവം മാറിയില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു; പോലീസ് മനോഭാവം മാറിയില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

27 Oct 2026
ആംബുലൻസിൽ ഓക്സിജൻ തീർന്നു; മധ്യപ്രദേശിൽ പിതാവിന്റെ മടിയിൽ കിടന്ന് 21-കാരന് ദാരുണാന്ത്യം: അന്വേഷണത്തിന് ഉത്തരവ്

ആംബുലൻസിൽ ഓക്സിജൻ തീർന്നു; മധ്യപ്രദേശിൽ പിതാവിന്റെ മടിയിൽ കിടന്ന് 21-കാരന് ദാരുണാന്ത്യം: അന്വേഷണത്തിന് ഉത്തരവ്

31 Jul 2026
ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

28 Jul 2026
കോഴിക്കോട് പാളയത്ത് യുവാവ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം

കോഴിക്കോട് പാളയത്ത് യുവാവ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം

19 Jul 2026