ഈദ് അല്‍ ഇത്തിഹാദ്: യുഎഇക്ക് ആദരം സര്‍ഫിങ്ങിലൂടെ; ദുബൈയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ അത്ലറ്റിന്റെ വിഡിയോ വൈറല്‍
ദുബൈ: കഴിഞ്ഞ 14 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന ഈജിപ്തുകാരിയായ അത്ലറ്റ് മനാല്‍ റോസ്തം തന്റെ യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയില്‍. പരമ്പരാഗത സ്വദേശി വസ്ത്രം ധരിച്ചാണ് ദുബൈയുടെ കടലിന് മുകളില്‍ രാജ്യത്തോടുള്ള തന്റെ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഇവര്‍ യുഎഇ പതാകയും ഏന്തി സര്‍ഫ് ചെയ്തത്. ‘എനിക്ക് യുഎഇയോട് അതിയായ സ്നേഹമാണ്. എത്രമാത്രം ഈ രാജ്യത്തെ സ്നേഹിക്കുന്നൂവെന്നതിന്റെയും ഈ നാടിനോടുള്ള അളവറ്റ നന്ദിയുടെയും പ്രതിഫലനമാണ് എന്റെ ഈ ചെറിയ പ്രവര്‍ത്തി. ഞങ്ങളെ ഒരു രാജ്യവും യുഎഇ സ്വീകരിച്ചപോലെ സ്വീകരിച്ചിട്ടില്ല. ഞാന്‍ മുന്‍പ് പല രാജ്യങ്ങളിലും ജീവിച്ചിട്ടുണ്ട്. പക്ഷേ യുഎഇയിലേത് ശരിക്കും വളരെ സ്പെഷലാണ്. തന്റെ ഹൃദയത്തില്‍നിന്നാണ് ഇത്തരം ഒരു വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും യുഎഇ പതാകയും വഹിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അവര്‍ പറഞ്ഞു. വിഡിയോ പങ്കുവെച്ചത് മുതല്‍ അതിവേഗം വൈറലാവുകയായിരുന്നു. നാലു ലക്ഷത്തില്‍ അധികം പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരുടെ വീഡിയോ കണ്ടത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം
പൂളിങ് സര്‍വിസുമായി ആര്‍ടിഎ; ആദ്യ ഘട്ടത്തില്‍ ദേരയിലുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് പോകാന്‍ അവസരം
