മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന; യുഎഇയിൽ അണിനിരന്ന് ആയിരക്കണക്കിന് പേർ
രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന നടന്നു. പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്റെ പ്രഭാഷണവും നടന്നു. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി രാജ്യത്ത് പ്രാർത്ഥന നടന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം
പൂളിങ് സര്‍വിസുമായി ആര്‍ടിഎ; ആദ്യ ഘട്ടത്തില്‍ ദേരയിലുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് പോകാന്‍ അവസരം
