Wednesday, 11 November 2026 About Us · Contact Us

എന്നെ തൊട്ടാല്‍ അവന്റെ ചെപ്പ ഞാന്‍ അടിച്ചു തിരിച്ചേനേ..; ആറാട്ടണ്ണനെ പറഞ്ഞ് പഞ്ഞിക്കിട്ട് സാബുമോന്‍

തീയേറ്ററിന് മുന്നില്‍ നിന്ന് റ്യവ്യൂ ചെയ്തും യൂട്യൂബില്‍ നടിമാരെ കുറിച്ചുള്ള പരാമര്‍ശം നടത്തിയും സോഷ്യല്‍ മീഡിയ ഫെയിമായി മാറിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ സാബുമോന്‍ അബ്ദുസമദ്. ക്യാമറക്ക് മുന്നില്‍ നിന്ന് എന്ത് കോപ്രായത്തരങ്ങളും കാണിക്കുന്ന ആറാട്ടണ്ണന്‍ നടന്മാരുടെ മെക്കിട്ട് കയറുന്ന രീതി ചൂണ്ടിക്കാണിച്ചാണ് സാബുമോന്റെ വിമര്‍ശനം. മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നുകയറാന്‍ എന്ത് അവകാശമാണ് ഇയാള്‍ക്കുള്ളതെന്നായിരുന്നു സാബുമോന്റെ ചോദ്യം. നടന്‍ നന്ദുവിന്റെ ശരീരത്തില്‍ തട്ടുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് സാബുമോന്‍ രംഗത്ത് വന്നത്. തന്റെ ദേഹത്താണ് തട്ടിയതെങ്കില്‍ അടിച്ചു ചെപ്പ തിരിച്ചുകളയുമായിരുന്നു എന്നാണ് സാബു പറഞ്ഞത്. ഇത്തരക്കാരെ വലിയ രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രീതിയെയും നടന്‍ വിമര്‍ശിച്ചു. സാബുവിന്റെ വാക്കുകള്‍

‘ആ ആരാധകരന്റെ പേര് ആറാട്ടണ്ണന്‍ എന്നല്ലേ. അവന്റെ ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു. നടന്‍ നന്ദു ചേട്ടന്‍ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇവന്‍ വന്ന് കൈ കൊടുത്തു. എന്നിട്ട് തിരികെ പോകുമ്പോള്‍ പുറത്ത് തട്ടി. ഞാന്‍ നന്ദു ചേട്ടനെ കണ്ടപ്പോള്‍, ‘പുറത്ത് തട്ടിയ സ്‌പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേ’യെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാന്‍, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ആരാണവന്‍? എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാന്‍ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. അയാളുടെ മാനസിക നില ശരിയല്ല. മീഡിയ ഇങ്ങനെയൊരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല’ സാബുമോന്‍ പറയുന്നു.

   

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

01 Feb 2025