Wednesday, 11 November 2026 About Us · Contact Us

78ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി

78ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, ഗോത്രവിഭാഗത്തിൽ നിന്നുള്ളവർ അടക്കം ആറായിരം പേർ ഇത്തവണ ഡൽഹിയിൽ നടക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമാകും. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതിന് ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരൻമാർ ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. കര, വ്യോമ, നാവിക സേനാംഗങ്ങളും ഡൽഹി പോലീസും എൻ സി സി, എൻ എസ് എസ് അടക്കമുള്ള വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട അടക്കം രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ

മണ്ഡല പുനർനിർണയ ബിൽ: പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ

16 Jul 2026

ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

06 Jan 2025

എന്തിനാണ് മാപ്പ് പറയുന്നത്; മോദിക്ക് മണിപ്പൂരില്‍ ഒന്ന് പോയിക്കൂടെ; മണിപ്പൂര്‍ വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസ്

31 Dec 2024

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

14 Dec 2024

കടന്നു കയറിയിട്ടില്ല; ഞാന്‍ ചെയ്യുന്നത് ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങളാണെന്നും മോദി

26 Nov 2024

മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് 17 വർഷത്തിന് ശേഷം

16 Nov 2024