സാങ്കേതിക തകരാർ: കോഴിക്കോട്-മസ്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽ ഇറക്കി
കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കി. ഇന്നലെ രാത്രിയാണ് വിമാനം മുംബൈയിൽ ഇറക്കിയത്. ഇന്ന് രാവിലെ പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു ബുധനാഴ്ച രാത്രി 11.10നാണ് വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. എന്നാൽ ഉച്ചയ്ക്ക് ഒരു മണി ആകും പുറപ്പെടുമ്പോൾ എന്നാണ് ഇപ്പോൽ ലഭിച്ച വിവരം. സ്ത്രീകളും കുട്ടികളും സഹിതം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

എയർ ഇന്ത്യയുടെ പുത്തൻ വിമാനങ്ങളിൽ പറക്കാം; അടുത്ത 18 മാസത്തിനുള്ളിൽ 60 വിമാനങ്ങൾ കൂടി നിരത്തിലേക്ക്

സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു
വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ്; കോഴിക്കോട് – ഷാര്‍ജ വിമാനം റദ്ദാക്കി
വീണ്ടും ബോംബ് ഭീഷണി; അടിയന്തരാവസ്ഥ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
