സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് വില 52,440 രൂപയിൽ തുടരുന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6555 രൂപയാണ് വിപണി വില. അഞ്ചുദിവസത്തിനിടെ 1700 രൂപ വർധിച്ച് 52,500 കടന്ന് മുന്നേറിയ സ്വർണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്. അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
