പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കെസിഎ മുൻ പരിശീലകനെതിരെ കുറ്റപത്രം സമർപ്പിച്ചു
ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ മുൻ പരിശീലകൻ എം മനുവിനെതിരെ പോലീസ് കുറ്റപത്രം നൽകി. നാല് കേസുകളിലാണ് കുറ്റപത്രം നൽകിയത് പോക്‌സോ കേസിലെ ഇരയെ പ്രായപൂർത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസ് തെങ്കാശി പോലീസിന് കൈമാറി. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരുന്നു 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിന് ഇരയായ കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെ കണ്ട് ഭയന്നു പോകുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു ഇതിന് പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പോലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു പീഡനം. പെൺകുട്ടികളെ അസോസിയേഷൻ അറിയാതെ തെങ്കാശിയിൽ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ, കൊണ്ടുപോയി അവിടെ വെച്ചും പീഡിപ്പിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി; ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

പൊട്ടിത്തെറിച്ച് ഗംഭീര്‍; മര്യദയില്‍ കളിച്ചില്ലെങ്കില്‍ പുറത്തുപോകാം; ഡ്രസിംഗ് റൂമിലെ സംസാരം മാധ്യമങ്ങള്‍ക്ക്

രോഹിത്ത് മാത്രമല്ല ഈ ദുരന്ത കോച്ചും പുറത്താകണം; 12 ചരിത്ര തോല്‍വികള്‍ക്ക് മറുപടി പറയണം
