Wednesday, 11 November 2026 About Us · Contact Us

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ: ഇന്ന് ബഹുജന പൊതുയോഗം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ. ഇന്ന് വടകരയില്‍ ഡിവൈഎഫ്‌ഐ ബഹുജന പൊതുയോഗം സംഘടിപ്പിക്കും. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം ഡിവൈഎഫ്‌ഐക്ക് നേരെ തിരിയുന്നു എന്ന് കണ്ടാണ് ഇന്ന് വടകരയില്‍ ബഹുജന പൊതുയോഗം സംഘടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതാണ് വിവാദം സംഘടനയെ പ്രതിരോധത്തിലാക്കിയത്. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്യും. ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി റിബേഷ് പാറക്കല്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് കാണിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാന്‍ പാറയ്ക്കല്‍ അബ്ദുള്ളസമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിലൂടെ ശ്രമിച്ചു. തനിക്കെതിരെ നടക്കുന്ന പ്രചാരണം വഴി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ പാറക്കല്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് റിബേഷ് വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം പൊലീസ് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നാരോപിച്ച് തിങ്കളാഴ്ച വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

01 Feb 2025