നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ലോൺ ആപ്പിന്റെ ഭീഷണി; ആതിരയുടെ ഫോണിൽ സന്ദേശങ്ങൾ കണ്ടെത്തി
പെരുമ്പാവൂരിൽ ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ് മെസേജുകൾ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നായിരുന്നു ഭീഷണി അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി നൽകിയതായും പോലീസ് കണ്ടെത്തി. ഫോൺ വിശദമായ ഫോറൻസിക് പരിശോധനക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാക്കിസ്ഥാൻ നമ്പറിൽ നിന്നാണെന്ന് പോലീസ് പറയുന്നു. ഓൺലൈൻ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോൺ എടുത്തത്. കുറച്ച് തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇന്നലെ ഉച്ചയോടെയാണ് വേങ്ങൂർ എടപ്പാറ സ്വദേശി ആതിരയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിരുവനന്തപുരം ലോൺ ആപ്പ് തട്ടിപ്പ്: രാജ്യാന്തര ബന്ധം; പ്രധാനിയെ എത്തിച്ച് ചോദ്യം ചെയ്ത് പോലീസ്

ലോൺ ആപ്പ് തട്ടിപ്പ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
