Wednesday, 11 November 2026 About Us · Contact Us

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഭാഗമാകുന്നു, ഇത് പോലീസിന് പുതിയ മുഖം നൽകുന്നു: മുഖ്യമന്ത്രി

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പോലീസിന് പുതിയ മുഖം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ മികവാർന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തമുഖത്ത് കേരളാ പോലീസ് നടത്തിയ പ്രവർത്തനം പ്രശംസനീയമാണ്. മറ്റ് പ്രധാന ഏജൻസികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ പ്രവർത്തനം. ദുരന്തത്തെ നേരിടാൻ പോലീസ് സേനയിൽ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവൻ തൃണവൽക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവർത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു പോലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പോലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പോലീസ് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഓപ്പറേഷൻ ഗ്രിപ്പ്; രണ്ട് ദിവസത്തിനിടെ പിടിയിലായത് 501 ഗുണ്ടകൾ

10 Aug 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

15 Jul 2026
പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

15 Jul 2026
“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

11 Jul 2026
കേരള പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

കേരള പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

09 Jul 2026