Wednesday, 11 November 2026 About Us · Contact Us

തൃശ്ശൂർ പൂരം കലക്കിയതിന് പോലീസിന് പങ്കുണ്ട്; എഡിജിപിക്ക് പങ്കുണ്ടോയെന്ന് അറിയില്ല: സുനിൽ കുമാർ

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ പോലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകൽ സമയത്ത് പ്രശ്‌നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോയെന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേയുള്ളു. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പോലീസ് മാത്രമല്ല, പൂരം കലക്കിയതിന് പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

28 Dec 2024
ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

27 Dec 2024

എഡിജിപിക്കെതിരെ നടപടി വേണമെന്നത് സിപിഐയുടെ മാത്രം ആവശ്യമായിരുന്നില്ല: വിഎസ് സുനിൽകുമാർ

07 Oct 2024

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

27 Sep 2024

തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ

20 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്