Wednesday, 11 November 2026 About Us · Contact Us

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയാകുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടെങ്കിലും സി കൃഷ്ണകുമാറിനാണ് മുൻഗണന. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കൃഷ്ണകുമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥിയായിരുന്നു 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭ കൗൺസിലറായിരുന്നു. 20215-20 കാലത്ത് നഗരസഭ വൈസ് ചെയർമാനുമായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ