Wednesday, 11 November 2026 About Us · Contact Us

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ