രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ല; ആരോപണം തള്ളി ചാണ്ടി ഉമ്മൻ
രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളുണ്ടെന്ന ആരോപണം തള്ളി ചാണ്ടി ഉമ്മൻ. രാഹുലുമായി ഒരു തർക്കവുമില്ല. തന്റെ പാർട്ടിയുടെ സ്ഥാനാർഥി പുതുപ്പള്ളിയിൽ വരുമ്പോൾ താൻ എങ്ങനെ ബഹിഷ്കരിക്കുമെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയിൽ കാണാമെന്ന് പറഞ്ഞതാണ്. എന്നാൽ ഷെഡ്യൂളിൽ മാറ്റം വന്നു. ഇന്നും നാളെയും ഡൽഹിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്ന് പിന്നീട് കാണാമെന്ന് അറിയിച്ചു. പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തർക്കം സഹിക്കാനാകുന്നതല്ല. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആർക്കും എപ്പോഴും സന്ദർശിക്കാം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ
പാലക്കാട് എല്ലാവർക്കും ചുമതല നൽകി, തനിക്ക് നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ
കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ
തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല; സിനിമാ മേഖലയെ മൊത്തത്തിൽ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ
