ശ്രുതിയുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അധ്യാപിക ശ്രുതി(24) നാഗർകോവിലിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുകയാണെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന കാർത്തിക് ആറ് മാസം മുമ്പാണ് ശ്രുതിയെ വിവാഹം ചെയ്തത് ശുചീന്ദ്രം പോലീസും ആർഡിഒയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഉറ്റവരെ നഷ്ടപ്പെട്ട ജീവിതത്തിലേക്ക് എത്തിയ പ്രത്യാശ; ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; പാമ്പുകടിയേറ്റെന്ന് സംശയം
സ്ത്രീധന പീഡനം: മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; സന്തോഷമെന്ന് ശ്രുതി
കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു
