മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ
മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നുവെന്ന പരാതിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ സ്പീക്കർക്ക് പരാതി നൽകി. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോട് കാണിച്ച അവഹേളനമാണെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ പരിപാടികളിൽ നിന്നാണ് സ്ഥലം എംഎൽഎയും സംഘാടക സമിതി രക്ഷാധികാരിയുമായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. രാവിലെ നടന്ന സമ്മേളനം മന്ത്രി വിഎൻ വാസവനും ഭിന്നശേഷി കലോത്സവ സമാപനം ഭിന്നശേഷി കമ്മീഷണർ ഡോ. പിടി ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് എല്ലാവർക്കും ചുമതല നൽകി, തനിക്ക് നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ല; ആരോപണം തള്ളി ചാണ്ടി ഉമ്മൻ
കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ
തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല; സിനിമാ മേഖലയെ മൊത്തത്തിൽ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ
