സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും കേരളാ പോലീസിൽ വേണ്ടെന്ന് മുഖ്യമന്ത്രി
കേരളാ പോലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. യജമാൻമാരെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും അത്തരക്കാർക്കെതിരെ മുമ്പും നടപടി എടുത്തിട്ടുണ്ട്. സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ട. ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നടപടി തന്നെ സ്വീകരിച്ച് വരുന്നുണ്ട്. സേനക്ക് യോജിക്കാത്ത പ്രവർത്തനം കാഴ്ചവെച്ച 108 പേരെ പിരിച്ചുവിട്ടു കേരളാ രൂപീകരണം മുതൽ കേരളാ പോലീസ് കൈവരിച്ച വളർച്ച സമാനതകൾ ഇല്ലാത്തതാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ഇടത് സർക്കാരുകൾക്ക് കൃത്യമായ പോലീസ് നയം എല്ലാക്കാലത്തും ഉണ്ടിയിരുന്നു. കഴിഞ്ഞ എട്ട് വർഷം കൊണ്ട് ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പോലീസ് സ്റ്റേഷനുകൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഓപ്പറേഷൻ ഗ്രിപ്പ്; രണ്ട് ദിവസത്തിനിടെ പിടിയിലായത് 501 ഗുണ്ടകൾ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ
