Wednesday, 11 November 2026 About Us · Contact Us

ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചവിടാൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി

ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടിയുണ്ടാകും സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും. കൃത്യമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ വിവേചനമോ ഉണ്ടാകില്ല അതേസമയം ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എൻ പ്രശാന്തിനെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടിക്കാണ് സർക്കാർ നീക്കം. പക്ഷേ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമർശനം തുടരുകയാണ് പ്രശാന്ത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

02 Jan 2025
വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

21 Dec 2024

കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

14 Dec 2024

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

11 Dec 2024

വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

15 Nov 2024