ഷാരുഖ് ഖാനെ വധിക്കുമെന്ന ഭീഷണി; ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ
നടൻ ഷാരുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കേസിൽ ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത് 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് ഫൈസൻ ഖാൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷാരുഖ് ഖാന്റെ പേരിലും ഭീഷണി സന്ദേശമെത്തിയത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ 2ന് ഫൈസൻ ഖാൻ പോലീസിൽ പരാതി നൽകിയിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സെയ്ഫ് അലിയെ കുത്തിയ പ്രതി ഷാരൂഖ് ഖാനെയും ലക്ഷ്യംവെച്ചു; അന്വേഷണത്തില്‍ ട്വിസ്റ്റ്
എക്കാലത്തെയും ത്രീകോണ പ്രണയകഥ; കൽ ഹോ ന ഹോ വീണ്ടുമെത്തുന്നു
സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി; പ്രതിയെ തേടി പോലീസ് ഛത്തിസ്ഗഢിലേക്ക്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
