Wednesday, 11 November 2026 About Us · Contact Us

എക്കാലത്തെയും ത്രീകോണ പ്രണയകഥ; കൽ ഹോ ന ഹോ വീണ്ടുമെത്തുന്നു

റീ റിലീസുകളുടെ ട്രെൻഡാണ് ഇപ്പോൾ. ബോളിവുഡ്ഡിലും റീറിലീസുകൾ പതിവായി വരുന്നുണ്ട്. രെഹനാ ഹേ തേരെ ദിൽ മേം, വീർ സാറ, മേംനെ പ്യാർ കിയ, തുഝേ മേരി കസം തുടങ്ങിയ ചിത്രങ്ങൾക്കു പിന്നാലെ വീണ്ടും തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ-പ്രീതി സിന്റ-സെയ്ഫ് അലി ഖാൻ ചിത്രം ‘കൽ ഹോ ന ഹോ’. എക്കാലത്തെയും ത്രികോണ പ്രണയകഥ പറഞ്ഞ സൂപ്പര്ഹിറ്റ് ചിത്രമാണ് കൽ ഹോ ന ഹോ. സിനിമ ഈ നവംബർ 15-ന് വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. https://www.instagram.com/p/DCQnhuSvmli/?utm_source=ig_web_copy_link നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമ 2003-ലെ ഷാരൂഖ് ഖാൻ്റെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്. ധർമ പ്രൊഡക്ഷൻസ് തന്നെയാണ് സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററിൽ, ഹർ പൽ യഹാൻ ജീ ഭർ ജിയോ.. എന്നും എഴുതി ചേർത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹർ ഘടി ബദൽ രഹീ ഹേ.. എന്ന സൂപ്പർഹിറ്റ് പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികൾക്കും ആരാധകരേറെയാണ്. അമൻ മാധുറായി ഷാരൂഖ് ഖാനും നെയ്‌ന കാതറിൻ കപുറായി പ്രീതി സിന്റയും രോഹിത് പട്ടേലായി സെയ്ഫ് അലി ഖാനും എത്തിയ ചിത്രത്തിൽ കജോളും സഞ്ജയ് കപുറും സൊണാലി ബേന്ദ്രയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ചിത്രമാണ് കൽ ഹോ ന ഹോ. മികച്ച നടി, മികച്ച സഹനടൻ, സഹനടി, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിം ഫെയർ പുരസ്‌കാരങ്ങളും കൽ ഹോ ന ഹോ സ്വന്തമാക്കിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

08 Aug 2026
യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

06 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

02 Jul 2026
പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

02 Jul 2026