Wednesday, 11 November 2026 About Us · Contact Us

പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

പാലാക്കാട് ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം ആഘോഷമാക്കുകയാണ് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ കൂടെ വരവാണ് യു ഡി എഫിന്റെ വമ്പന്‍ വിജയത്തിന് കാരണമെന്ന് പറയാതെ പറയുകയാണ് സന്ദീപ്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ഒരുപോലെ ഇടത് മുന്നണിക്കും ബി ജെ പിക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഒരു പാട് കാലം ബി ജെ പിയുടെ വക്താവായ പാലക്കാട്ട് അനുയായികളുള്ള സന്ദീപ് വാര്യരുടെ പോക്ക് ബി ജെ പിയെ അത്രത്തോളം നീരസത്തിലാക്കിയിരുന്നു. ഇടത് ചേരിയിലേക്ക് ക്ഷണിക്കാനുള്ള എ കെ ബാലന്‍ അടക്കമുള്ള സി പി എം നേതാക്കളുടെ ശ്രമം വിഫലമായത് എല്‍ ഡി എഫിനെയും ചൊടിപ്പിച്ചു. പ്രചാരണ കാലത്ത് സന്ദീപ് വാര്യരെ രൂക്ഷമായ ഭാഷയിലാണ് എല്‍ ഡി എഫ് വിമര്‍ശിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചേരിത്തിരിവ് ലക്ഷ്യംവെച്ച് സുപ്രഭാതം, സിറാജ് എന്നീ മുസ്ലിം സുന്നി വിഭാഗത്തിന്റെ പത്രങ്ങളില്‍ സന്ദീപിനെ ആക്ഷേപിച്ച് പരസ്യം നല്‍കുകയും ചെയ്തു. എന്നാല്‍, ഖലീഫ ഉമറിന്റെ ഇസ്ലാമിക ആരോഹണത്തിന്റെ കഥ പറഞ്ഞായിരുന്നു സന്ദീപിന്റെ മറുപടി. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ യു ഡി എഫ് നേതാക്കള്‍ക്കും നിയുക്ത എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിനുമൊപ്പം സെല്‍ഫിയെടുത്താണ് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് വലിയ സ്വീകാര്യതയാണ് തന്റെ ഫോളോവേഴ്‌സില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ചില കമന്റുകള്‍ ഇങ്ങനെയാണ്: കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുക താങ്കള്‍ക്ക് മുന്നേറാന്‍ കഴിയും. ഇതില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ട്, എന്തൊക്കെ ബലഹീനതയുണ്ടെങ്കിലും! അഭിവാദ്യങ്ങള്‍. നിങ്ങള്‍ പാലക്കാട് രാഷ്ട്രീയത്തില്‍ ഉദിച്ചുയരാന് പോകുന്നു (സന്ദീപ് വാര്യര്‍ ??) മറ്റൊരുത്തന്റെ രാഷ്ട്രീയം ഇതോടെ അവസാനിക്കുന്നു (സരിന്‍ അടുത്ത നിയസഭ ഇലക്ഷനില്‍, താങ്കള്‍ക്ക് ഒറ്റപ്പാലം അല്ലെങ്കിള്‍ ഷൊര്‍ണൂര്‍ MLA ആയി നിയസഭയില്‍ ഉണ്ടാവണം അതിനുള്ള തയ്യാറെടുപ്പ് ആവട്ടെ അടുത്ത സെറ്റപ്പുകള്‍. സിറ്റിംഗ് സീറ്റിങ് സിപിഎം ന്റെ ഭൂരിപക്ഷം 40K യില്‍ നിന്നും 12K ആയെങ്കില്‍ UDF സിറ്റിംഗ് സീറ്റില്‍ ഭൂരിപക്ഷം 7 ഇരട്ടി കൂട്ടി UDF.      

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന

പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന

31 Jul 2026
‘പ്രിയദർശിനി’ ജനങ്ങൾ ഏറ്റെടുത്തു; യു.ഡി.എഫ് സർക്കാരിന്റെ ചരിത്ര വിജയമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

‘പ്രിയദർശിനി’ ജനങ്ങൾ ഏറ്റെടുത്തു; യു.ഡി.എഫ് സർക്കാരിന്റെ ചരിത്ര വിജയമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

15 Jul 2026

ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ച; കെ ആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

01 Feb 2025

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

29 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025

കൂത്താട്ടുകുളത്ത് അടിമുടി നാടകീയത; കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി; പോലീസ് കേസ് എടുത്തു

18 Jan 2025