Wednesday, 11 November 2026 About Us · Contact Us

ദ ഹിന്ദുവിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

Rules For Amending The Land Registry Act Have Been Laid - ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പായെന്ന് മുഖ്യമന്ത്രി
ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പായെന്ന് മുഖ്യമന്ത്രി

ദ ഹിന്ദു ദിനപത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. വലിയ വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ദ ഹിന്ദു അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടൻ ദ ഹിന്ദു തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ദ ഹിന്ദു വ്യക്തമാക്കിയിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: എറണാകുളം സെൻട്രൽ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

15 Oct 2024

മലപ്പുറം പരാമര്‍ശം: മുഖ്യമന്ത്രിയുടെ അറിവില്ലാതെ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

03 Oct 2024

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

01 Oct 2024

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാൻ: സതീശൻ

01 Oct 2024

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണം നടക്കുന്നു: എകെ ബാലൻ

01 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

18 മണിക്കൂർ മുൻപ്