മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിന് ശേഷം മുഖ്യമന്ത്രിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള പരാമർശം മുഖ്യമന്ത്രി വെപ്രാളം കൊണ്ട് പറഞ്ഞതാണ്. കേരളത്തിൽ ഇത്തരമൊരു കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ ഇത് തടയാൻ ഇടപെടാത്തത് എന്തുകൊണ്ടാണെന്നും കെസി വേണുഗോപാൽ ചോദിച്ചു. ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും കയ്യിലുണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മലപ്പുറം പരാമർശം മുഖ്യമന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കാത്ത പ്രസ്താവനയാണ്. സ്വർണക്കടത്ത് കേസിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ
