Wednesday, 11 November 2026 About Us · Contact Us

വിവാഹം ലൈസന്‍സ്ഡ് സെക്‌സ്; ഡിവോഴ്‌സും ആഘോഷിക്കണം; വിവാഹം പോലെ ബോറിംഗ് ആയ ബന്ധം വേറെ കണ്ടില്ല; ചര്‍ച്ചയായി ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്

വിവാഹത്തെയും വിവാഹം ചെയ്ത് ജീവിക്കുന്ന ദമ്പതികളെയും ആക്ഷേപിച്ച് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. വിവാഹം പോലൊരു ബോറിംഗ് ആയ ബന്ധം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും വിവാഹം ആഘോഷിക്കുന്നത് പോലെ തന്നെ ഡിവോഴ്‌സും ആഘോഷമാക്കണമെന്നുമാണ് ജസ്ലയുടെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തെയും വിവാഹ ജീവിതത്തെയും വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്ന ജസ്ലയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിനാളുകള്‍ രംഗത്തെത്തിയതോടെ നീണ്ട ഇടവേളക്ക് ശേഷം ജസ്ല വീണ്ടും ചര്‍ച്ചയായി. വിവാഹം പെണ്ണിന് മാത്രമല്ല ആണിനും ഒരു തടവറയാണെന്നും വിവാഹം ലൈസന്‍സ്ഡ് സെക്‌സായി മാത്രമാണ് പല സമുദായങ്ങളും കാണുന്നതെന്നും ജസ്ല വ്യക്തമാക്കി. വിവാഹം കൊണ്ട് മാത്രം തകര്‍ക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ്: വിവാഹമാണ് ജീവിതത്തിന്റെ അള്‍റ്റിമേറ്റ് ലക്ഷ്യമെന്നു വിശ്വസിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍ എന്ന് തോന്നും. . വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് മാത്രമല്ല ആ അസ്വസ്ഥത ഉപദേശമായും സ്വര്യക്കേടായും പ്രതിഫലിപ്പിക്കേം ചെയ്യും. . വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ സ്ത്രീകള്‍ എപ്പോഴും കെട്ട് കഥകളുടെ കോണ്ടെന്റ് ആണ്. അങ്ങനെയായിരിക്കും. അതുകൊണ്ടായിരിക്കും. .അങ്ങനെയുള്ള കഥകളും ധാരാളം സൃഷ്ടിക്കപ്പെടും. . കേട്ടു ചിരിക്കുക എന്നതിനപ്പുറം മറ്റൊരു മറുപടിക്കും നില്‍ക്കരുത്. വിവാഹം എന്ന കോണ്‍സപ്റ്റിനോളം ബോറിങ് ആയ ഒരു ബന്ധവും ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. . ഒരു അഗ്രിമെന്റിന്റെ പുറത്തുള്ള ബന്ധം. . വിവാഹത്തെ ആഘോഷമാക്കുന്ന അതെ ഇന്റെരസ്റ്റോടെ ഡിവോഴ്‌സിനെ ആഘോഷമാക്കാന്‍ കഴിയുന്ന സമൂഹമാണെല്‍ ഒന്നൂടെ വൃത്തിയുണ്ടായേനെ. വിവാഹം ഒരു തടവറയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. .പെണ്ണിന് മാത്രമല്ല ആണിനും. എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല. .എന്നാല്‍ അങ്ങനെയല്ലാത്തവര്‍ ചെറിയ ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. താല്പര്യമുള്ളവര്‍. .കഴിക്കട്ടെ. അല്ലാത്തവരെ അവരുടെ വഴിക്ക് വിടൂ. ലൈസന്‍സ്ഡ് സെക്‌സ് ആണ് വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത്. . അല്ല എന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഞാന്‍ പറയു. നമ്മുടെ നാടുകളില്‍ ചിലരെങ്കിലും അതിലപ്പുറം പങ്കാളികളെ ബഹുമാനിക്കുന്നവരും അവരുടെ ജീവിതത്തെയും തലച്ചോറിനെയും ചിന്തകളെയും ഒഴുക്കിനെയും ഉള്‍ക്കൊള്ളുന്നവരും ഉണ്ട്. . എന്നാല്‍ ഒന്നിറങ്ങി നടന്നാല്‍ മനസ്സിലാവും വിവാഹം കൊണ്ട് മാത്രം തകര്‍ക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്നു. കൂടുതല്‍ എഴുതി ബോര്‍ അടിപ്പിക്കുന്നില്ല. . അതോരോരുത്തരുടെയും തിരഞ്ഞെടുപ്പും താല്പര്യവും മാത്രമാണെന്ന് ഉള്‍ക്കൊള്ളാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടാവട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നാട്ടിലെ പെണ്‍പിള്ളാരുടെ മുഴുവന്‍ തന്തയും തള്ളയും ആവുന്ന മലയാളിയുടെ ടിപ്പിക്കല്‍ വൃത്തികെട്ട സ്വഭാവം അവസാനിപ്പിക്കാറായില്ലേ? ? ഇനിയും.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

27 Dec 2024
ഒരു നായരെഴുത്തുകാരന്‍ കൂടി അവസാനിച്ചിരിക്കുന്നു; എം ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഒരു നായരെഴുത്തുകാരന്‍ കൂടി അവസാനിച്ചിരിക്കുന്നു; എം ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

26 Dec 2024

ഇതാ 100 വയസ്സുകാരന്‍ നവവരൻ , 102കാരി നവവധു; പ്രണയത്തിനും വിവാഹത്തിനും പ്രായമുണ്ടോ…?

07 Dec 2024

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

19 Nov 2024

പത്തരമാറ്റ് വയസ്സന്‍: വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും

30 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്