Wednesday, 11 November 2026 About Us · Contact Us

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിൽ ഇപ്പോൾ പുറത്തുവിട്ട പട്ടിക അന്തിമല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ട്. മുഴുവൻ പരാതിയും പരിശോധിച്ച് നടപടിയുണ്ടാകും. സർക്കാരിന്റെ ലക്ഷ്യം ആരെയും ഒഴിവാക്കൽ അല്ല. എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി പറഞ്ഞു ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായവർ, വീട് പൂർണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാൻ കഴിയാത്തവർ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരമാനം കൂടി വന്നാൽ വേഗത്തിൽ പുനരധിവാസം നടക്കും. ആരുടെയെങ്കിലും പേര് ഉൾപ്പെട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതാണ്. അർഹത മാത്രമാണ് അതിനുള്ള മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

02 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

14 Dec 2024

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

11 Dec 2024

വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

15 Nov 2024

ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചവിടാൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി

11 Nov 2024