ഷെയ്ക്ക് ഹസീനയെ മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്; പ്രതികരിക്കാനില്ലെന്ന് ഇന്ത്യ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് ഇന്ത്യ. നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. എന്നാലൽ കൃത്യമായി ഒപ്പിടാത്ത കത്താണ് ലഭിച്ചതെന്നും ഇതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയിൽ ഷെയ്ക്ക് ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സർക്കാരിന്റെ നിലപാട്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിൽ സർക്കാർ വീണതോടെ ഓഗസ്റ്റ് അഞ്ച് മുതൽ ഷെയ്ക്ക് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം ആണ് ഹസീനയെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കൈമാറ്റ ഉടമ്പടിപ്രകാരം നടപടികൾ പൂർത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ വംശഹത്യക്ക് നേതൃത്വം നൽകുന്നു: ഷെയ്ക്ക് ഹസീന

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കും; 27 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
