എം ടി ഇനി മലയാളികളുടെ ഓര്‍മകളില്‍ അഗ്നിയായി ജ്വലിക്കും
മലയാള സാഹിത്യ, സിനിമ ലോകത്തിന് പുതിയ ഉണര്‍വും ബൗദ്ധിക ഉന്നമനവും ഉണ്ടാക്കിയ വിഖ്യാത സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്കി കേരളം. വിഖ്യാത സാഹിത്യകാരന്റെ ഭൗതികശരീരം മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ അഗ്നി ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എം ടിയുടെ സഹോദരപുത്രന് ടി സതീശന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പൊതുദര്‍ശനവും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും എം ടി ആഗ്രഹിച്ചിരുന്നില്ലെങ്കിലും പ്രിയ എഴുത്തുകാരനെ ഒറ്റക്ക് യാത്രയയക്കാന്‍ മലയാളികളുടെ സാഹിത്യ പ്രണയം അനുവദിച്ചില്ല. പ്രിയ എഴുത്തുകാരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ എ റഹീം എം പി, എം എല്‍ എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, ടി സിദ്ദീഖ്, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് തുടങ്ങിയ പ്രമുഖര്‍ ശ്മശാനത്തിലെ ചടങ്ങില്‍ പങ്കെടുത്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
