കോഴിക്കോട് നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരുക്ക്
കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയാണ് അപകടം. നരിക്കുനി നെല്യേരിത്താഴം ജംഗ്ഷനിലാണ് സംഭവം. വാൻ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു വാഹനത്തിന്റെ ഡ്രൈവർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിക്കുനിയിൽ നിന്ന് പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
