സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ ബസ് ദുരന്തം. കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ നടുക്കം മാറും മുമ്പ് തിരുവനന്തപുരത്ത് നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കല്‍ മടവൂരിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാല്‍വഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവര്‍ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു ഉടന്‍ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്: നെടുമ്പാശ്ശേരി വാഹനാപകടത്തിന് കാരണം സാങ്കേതികപ്പിഴവല്ല

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഗതാഗതം തടസ്സപ്പെട്ടു: ആളപായമില്ല
