കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
കൊല്ലം ശാസ്താംകോട്ടയിൽ പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ശാസ്താംകോട്ടയിൽ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് ജോലിക്കായി എത്തിയ വിനോദും രാജുവും തമ്മിൽ താമസ സ്ഥലത്ത് വെച്ച് തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയും രാജു കമ്പിവടി കൊണ്ട് വിനോദിന്റെ തലയ്ക്കടിക്കുകയുമായിരുന്നു ഗുരുതരമായി പരുക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും

എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍

ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!
