Wednesday, 11 November 2026 About Us · Contact Us

പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

Periya Double Murder Case Sentence Of Four Cpm Leaders - പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു
പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് പ്രതികളെ കുറ്റക്കാരായി കഴിഞ്ഞ ദിവസം കണ്ടെത്തിയത് മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികൾക്കെതിരെ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2019 ഫെബ്രുവരി 7നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപെടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

08 Jan 2025
തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

05 Jan 2025
പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ

പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ

03 Jan 2025

പെരിയ കേസ്: പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രിയെന്ന് ഷാഫി; വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

28 Dec 2024

ഒരുപാട് അനുഭവിച്ചു, വധശിക്ഷ നൽകണം; കോടതിയിൽ കരഞ്ഞപേക്ഷിച്ച് പെരിയ കേസ് പ്രതി

28 Dec 2024

പെരിയ ഇരട്ടക്കൊലക്കേസ്: 14 പേർ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു

28 Dec 2024