Wednesday, 11 November 2026 About Us · Contact Us

പെരിയ കേസ്: പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിൽ ഉണ്ടായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടു കൃപേഷിന്റെയും ശരത് ലാലിന്റെയും മാത്രമല്ല, മാർകിസ്റ്റുകാർ അരിഞ്ഞുവീഴ്ത്തിയ നൂറുകണക്കിന് രക്തസാക്ഷി കുടുംബങ്ങളെ അമ്മമാർക്കും സഹോദരിമാർക്കും നീതി കിട്ടുന്ന ദിവസം കൂടിയാണിത്. പെരിയ കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചിരുന്നു സർക്കാർ പ്രതികൾക്കാണ് സംരക്ഷണ കവചമൊരുക്കിയത്. 1.17 കോടി രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാണ് കേസ് നടത്തിയത്. ആത്മാഭിമാനമുണ്ടെങ്കിൽ ഈ തുക മടക്കി നൽകാൻ സിപിഎം തയ്യാറാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സൗഹൃദ സന്ദര്‍ശനമെന്ന് കെസി വേണുഗോപാല്‍; ജി സുധാകരന്‍ സിപിഎമ്മില്‍ അസംതൃപ്തനോ

01 Dec 2024

പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് കെസി വേണുഗോപാൽ

31 Oct 2024

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

01 Oct 2024

ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിൽ ദുരൂഹത; സർക്കാരിന് എന്തോ ഒളിക്കാനുണ്ട്: കെസി വേണുഗോപാൽ

25 Sep 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല; ബില്ലിനെ എതിർക്കുമെന്ന് കെസി വേണുഗോപാൽ

18 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്