Friday, 13 November 2026 About Us · Contact Us

ഒന്നര നൂറ്റാണ്ട് മുമ്പുള്ള ക്ഷേത്രം തുറന്നു; ശിവലിംഗം കണ്ടെത്തി; ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ച് വിശ്വാസികള്‍

Temple Before 150 Year Reopens In Varanasi - ഒന്നര നൂറ്റാണ്ട് മുമ്പുള്ള ക്ഷേത്രം തുറന്നു; ശിവലിംഗം കണ്ടെത്തി; ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ച് വിശ്വാസികള്‍

വാരണാസിയില്‍ 150 വര്‍ഷം മുമ്പ് പണിതെന്ന് കരുതുന്ന ശിവ ക്ഷേത്രം കണ്ടെത്തി. 70 വര്‍ഷമായി പൂട്ടിക്കിടക്കുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രം നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെയാണ് തുറന്നതെന്നും പൂട്ട് കാണാതായതോടെ കട്ടര്‍ ഉപയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിശ്വാസികള്‍ ഉപയോഗിക്കാതെയായതിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുകയായിരുന്ന ക്ഷേത്രം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരമാണ് ഭരണാധികാരികളുടെ നേതൃത്വത്തില്‍ വീണ്ടും തുറന്നത്. ക്ഷേത്രത്തിനുള്ളില്‍ നിന്ന മൂന്ന് ശിവലിംഗങ്ങള്‍ കണ്ടെത്തി.ക്ഷേത്രം തുറന്ന വിവരം അറിഞ്ഞയുടന്‍ സമീപത്തെ സ്ത്രീകള്‍ ഗംഗാജലവുമായി എത്തി. സ്ത്രീകള്‍ ഗംഗാജലം കൊണ്ട് ക്ഷേത്രം കഴുകി. മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയത്. 70 വര്‍ഷമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.താക്കോല്‍ കാണാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് പൂട്ട് മുറിക്കുകയായിരുന്നു. എഡിഎം സിറ്റി അലോക് വര്‍മയുടെ നേതൃത്വത്തില്‍ ജില്ലാ അധികൃതരും രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിനു ചുറ്റും പോലീസ് സേനയെ വിന്യസിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

2 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

2 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

3 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

4 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

5 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

7 മണിക്കൂർ മുൻപ്