Friday, 13 November 2026 About Us · Contact Us

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Himachal Pradesh Heavy Snowfall Causes Massive Traffic Jam In Manali Representative Image

ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ഉയർന്ന മലനിരകളിലും ചുരങ്ങളിലും മഞ്ഞ് വീഴ്ച. ഇതോടെ താഴ്‌വരകളിൽ ശൈത്യം ശക്തമായി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പൊലീസ് വിനോദസഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വ്യാഴാഴ്ച രാത്രി വൈകി മുതൽ ഷിങ്കു ലാ ചുരം, ബരാലാച ചുരം, കുൻസും ടോപ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്തു. മണാലിയിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞ് വീഴ്ച ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

മഞ്ഞ് വീഴ്ചയെ തുടർന്ന് ലാഹൗൾ-സ്പിതി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ റോഡുകളിൽ വാഹനഗതാഗതം അപകടകരമായ സ്ഥിതിയിലായി. ഇതോടെ ഷിങ്കു ലാ, ബരാലാച ചുരങ്ങളിലേക്കുള്ള വാഹനഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. കുൻസും ടോപിലേക്കുള്ള വാഹനഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഛത്രുവിലേക്കുള്ള പാതയും അടച്ചു. മണാലിയിൽ ഗുലാബയ്ക്ക് അപ്പുറത്തേക്കുള്ള വാഹനഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ റോഡിലെയും കാലാവസ്ഥയിലെയും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൃത്യമായ സ്നോ ചെയിനുകൾ ഘടിപ്പിച്ച ഫോർ വീൽ ഡ്രൈവ് (4X4) വാഹനങ്ങൾക്ക് മാത്രമേ യാത്രാനുമതി നൽകൂവെന്ന് പൊലീസ് അറിയിച്ചു.

മഞ്ഞ് വീഴ്ചയെ തുടർന്ന് ലാഹൗൾ-സ്പിതി ജില്ലയിലെ റോഹ്താങ്-കോക്സർ, ദാർച്ച-സർച്ചൂ, ഗ്രാംഫു-ബറ്റാൽ, ലോസർ-ബറ്റാൽ, റോഹ്ലി-കധു നുള്ളാഹ് പാതകളും അടച്ചു.

കാലാവസ്ഥയും റോഡുകളിലെ സാഹചര്യങ്ങളും മെച്ചപ്പെടുന്നതുവരെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും അധികൃതർ അഭ്യർഥിച്ചു.

അതേസമയം, മഞ്ഞ് വീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹിമാചൽ പ്രദേശിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കും.

ഇതിനിടെ, സംസ്ഥാനത്ത് നവംബർ 15 വരെ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. നിലവിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

3 മണിക്കൂർ മുൻപ്
പ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്

പ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്

3 മണിക്കൂർ മുൻപ്
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

17 മണിക്കൂർ മുൻപ്
ആന്ധ്രയിലെ ഏലൂരിൽ 43,000 കോടി രൂപയുടെ ഭൂഗർഭ കൽക്കരി വാതക പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ്

ആന്ധ്രയിലെ ഏലൂരിൽ 43,000 കോടി രൂപയുടെ ഭൂഗർഭ കൽക്കരി വാതക പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ്

19 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

19 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

19 മണിക്കൂർ മുൻപ്