Wednesday, 11 November 2026 About Us · Contact Us

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ

നടി ഹണിറോസ് നല്‍കിയ കേസില്‍ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. തനിക്കൊപ്പം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനാകാന്‍ തയാറാകാത്തത്. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉള്ളത്. ആറുദിവസമായി കാക്കനാട് ജയിലിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകീട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വിവാദങ്ങൾക്ക് വിരാമം; ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്

വിവാദങ്ങൾക്ക് വിരാമം; ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്

03 Jul 2026

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

27 Jan 2025

ഉടനെ പ്രതികരിച്ചിട്ടില്ലെങ്കില്‍ വാലിഡ് ആവാതിരിക്കാന്‍ ഒ ടി പി അല്ല സ്ത്രീയുടെ പൗരാവകാശം; കിടിലന്‍ പോസ്റ്റുമായി കെ ആര്‍ മീര

13 Jan 2025

ഹണിറോസിന്റെ പരാതിയില്‍ പ്രതികരണവുമായി ബോച്ചെ; ആ സമയത്ത് ഹണി പരാതിയൊന്നും പറഞ്ഞിരുന്നില്ല

07 Jan 2025

ജയിലില്‍ തന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടോയെന്ന് സംശയം; കടുത്ത ആരോപണവുമായി അന്‍വര്‍

06 Jan 2025

പ്രതിപക്ഷ നേതാക്കളെ കൂട്ടുപിടിച്ച് പി വി അന്‍വര്‍; പിണറായി സ്വയം കുഴിക്കുത്തിയിരിക്കുകയാണ്

06 Jan 2025