ചിത്രത്തിനെതിരെ പ്രതിഷേധം; കങ്കണ ഇന്ദിരാ ഗാന്ധിയായി എത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തിവെച്ചു
കങ്കണ റണാവത്ത് നായികയായി എത്തുന്ന എമർജൻസി എന്ന സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവെച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പ്രദർശനം നിർത്തിവെച്ചത്. തീയറ്ററുകളിലും തീയറ്റർ പരിസരത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു കങ്കണ ഇന്ദിരാഗാന്ധിയായി വേഷമിട്ട ചിത്രമാണ് എമർജൻസി. ചിത്രം സിഖുകാരുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സിഖ് സംഘടനകൾ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു അമൃത്സർ, ബർണാല, മാൻസ, മോഗ, പട്യാല തുടങ്ങിയ ജില്ലകളിലാണ് ചിത്രത്തിന്റെ റിലീസ് നിർത്തിവെച്ചത്. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്റ്
