പിപിഇ കിറ്റ് വാങ്ങിയതിൽ അപാകതയില്ല; ബിജെപിയുടെ സിഎജിയെ വിശ്വാസമില്ലെന്ന് തോമസ് ഐസക്
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ സർക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോർട്ട് തള്ളി മുൻ ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്. പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയുമില്ല. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്. കൊവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും തോമസ് ഐസക് പറഞ്ഞു തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം. അതല്ലാതെ ബിജെപിയുടെ സിഎജിയെ അല്ല. സിഎജി രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിനെതിരായ കുരിശ് യുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണി അടിക്കുകയാണ്. മിക്ക ഭരണഘടന സ്ഥാപനങ്ങളെയും ബിജെപി രാഷ്ട്രീയവത്കരിച്ചെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. വിപണിയിൽ ലഭ്യമായതിനേക്കാൾ മൂന്നിരട്ടി വിലയ്ക്ക് കൊവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയെന്നായിുന്നു സിഎജി ഓഡിറ്റ് റിപ്പോർട്ട്. വിപണിവിലയേക്കാൾ 300 ശതമാനം അധിക നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയതു വഴി 10.23 കോടി രൂപ അധിക ചെലവുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
