Saturday, 14 November 2026 About Us · Contact Us

ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; രണ്ടെണ്ണം സ്വന്തമാക്കി അനോറ മുന്നിൽ

The Oscars Are Announced Anora Is Ahead By Owning Two - ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; രണ്ടെണ്ണം സ്വന്തമാക്കി അനോറ മുന്നിൽ

ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച അവലംബിത തിരക്കഥ, എഡിറ്റിംഗ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടിയ അനോറയാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം എ റിയൽ പെയ്ൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കിൾക്കിൻ സ്വന്തമാക്കി. എമിലിയ പെരസ് എന്ന ചിത്രത്തിലൂടെ സൽദാന മികച്ച സഹനടിയായി ഫ്‌ളോ ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം അനോറയിലൂടെ ഷോൺ ബേക്കർ സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോൾ ടെസ് വെൽ നേടി. അതേസമയം ലൈവ് ആക്ഷൻ ഷോർട്ട് ഫിലം വിഭാഗത്തിൽ നാമനിർദേശം തേടിയ ഇന്ത്യൻ സാന്നിധ്യമുള്ള അനൂജക്ക് പുരസ്‌കാരം നേടാനായില്ല ഐആം റോബോട്ട് ആണ് മികച്ച ഷോർട്ട് ഫിലിം. ഡ്യൂൺ-2ന് മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള ഓസ്‌കാർ നേടി. സൗണ്ട് ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂൺ 2ന് ആണ്. നോ അതർലാൻഡ് ആണ് മികച്ച ഡോക്യുമെന്റി ചിത്രം. എമിലിയ പെരസിലെ എൽ മാൽ എന്ന് തുടങ്ങുന്ന ഗാനം ആണ് മികച്ച ഗാനമായി തെരഞ്ഞെടുത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

06 Nov 2026
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026
ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

02 Nov 2026
ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

02 Nov 2026
മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?

02 Nov 2026