തൃശ്ശൂരിലെ മൂന്ന് വയസുകാരിയുടെ മരണകാരണം ഭക്ഷ്യവിഷബാധ; കഴിച്ചത് മസാലദോശ
തൃശ്ശൂർ വെണ്ടോരിൽ മൂന്ന് വയസുകാരിയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് സൂചന. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയയാണ് മരിച്ചത്. ഹെൻട്രി വിദേശത്താണ് ജോലി ചെയ്തിരുന്നത് കഴിഞ്ഞ ശനിയാഴ്ച നാട്ടിലെത്തിയ ഹെൻട്രിയെ വിമാനത്താവളത്തിൽ നിന്നും കൂട്ടാനായി ബന്ധുക്കൾക്കൊപ്പം ഒലിവിയയും പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ അങ്കമാലിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. മസാലദോശ കഴിച്ച കുട്ടിക്ക് ശാരിരികാസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു ഒലിവിയയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻജക്ഷൻ നൽകി പറഞ്ഞയച്ചെങ്കിലും അസ്വസ്ഥത മാറാത്തതിനെ തുടർന്ന് കൊടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യസ്ഥിതി വഷളായതോടെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു കുട്ടിക്ക് പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചിരുന്നു. ഇവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
