ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏറെനേരത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കുട്ടികൾക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുകൾ വന്നിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ കോഴിക്കോട് ജുവനൈൽ ഹോമിലാണ് കഴിയുന്നത്. നേരത്തെ കോഴിക്കോട് സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
