കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് തടവുകാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ ന്നെിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ, സിം കാർഡ്, പവർ ബാങ്ക്, സ്മാർട്ട് വാച്ച്, ഇയർ പോഡ് എന്നിവ പിടിച്ചെടുത്തത്. ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു പരിശോധന. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
