ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണ ദാസ് ബംഗളൂരുവിൽ പിടിയിൽ
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിലാണ് അറസ്റ്റ് പ്രതിയെ നാളെ നാട്ടിലെത്തിക്കും. ഷീല സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് നാരായണദാസ് ഒളിവിൽ പോയത്. മുൻകൂർ ജാമ്യം തേടി നാരായണ ദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം. ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്. 2023 ഫെബ്രുവരി 27നാണ് എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വെച്ചെന്ന് ആരോപിച്ച് ഷീലയെ എക്സൈസ് അറസ്റ്റ് ചെയ്തത് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജ എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസത്തോളം ഷീലക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
