ഫ്ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഫ്ളാറ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്ളാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയെന്നാണ് വിവരം. പരിശോധന സമയത്ത് വേടൻ ഫ്ളാറ്റിലുണ്ടായിരുന്നു. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് സംഭവത്തിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിയമനടപടിക്ക് ശേഷം വിട്ടയക്കും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. എന്നാൽ വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷ പരിപാടിയിൽ വേടന്റെ റാപ് ഷോയും ഉണ്ടായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
