കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു; കണ്ടെയ്നറുകൾ കടലിൽ വീണു, 18 ജീവനക്കാർ കടലിൽ ചാടി
കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. തീപിടിത്തത്തിന് പിന്നാലെ കപ്പലിലെ 50 കണ്ടെയ്നറുകൾ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാൻഹായ് 503 ചരക്കുകപ്പലിലാാണ് തീപിടിത്തമുണ്ടായത് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ട്. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട് തീപിടിത്തത്തെ തുടർന്ന് കപ്പലിലുള്ള 18 പേർ കടലിൽ ചാടിയെന്നാണ് വിവരം. 22 പേർ കപ്പലിൽ തന്നെയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. കേരളാ തീരത്തിന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
